Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poll Body

ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ വ​നി​താ എം​പി​യു​ടെ വാ​ഹ​നം ആ​ക്ര​മിച്ചു, ബി​ജെ​പി​യെ​ന്ന് ആ​രോ​പ​ണം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​യു​ടെ കാ​ർ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത​താ​യി പ​രാ​തി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ഹൂ​ഗ്ലി ജി​ല്ല​യി​ലെ ഗോ​ഘ​ട്ടി​ൽ വ​ച്ച് ബി​ജെ​പി ഗു​ണ്ട​ക​ൾ ത​ന്‍റെ കാ​ർ ത​ക​ർ​ത്തു​വെ​ന്ന് തൃ​ണ​മൂ​ൽ എം​പി മി​താ​ലി​ബാ​ഗ് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ആ​രോ​പ​ണം ത​ള്ളി​യ ബി​ജെ​പി, എം​പി നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്നും തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​രാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​തെ​ന്നും പ്ര​തി​ക​രി​ച്ചു.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​കൂ​ടി ത​ന്‍റെ വാ​ഹ​നം ക​ട​ന്നു​പോ​കു​മ്പോ​ൾ ആ​ക്ര​മി​ക​ൾ ത​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ് ചി​ല്ലു ത​ക​ർ​ത്തെ​ന്ന് മി​താ​ലി​ബാ​ഗ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ ക​ര​ഞ്ഞു​കൊ​ണ്ട് പ​റ​ഞ്ഞു.

താ​ൻ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ സീ​റ്റി​ൽ താ​ൻ ഇ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ൻ​സീ​റ്റി​ൽ ചി​ല പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മി​താ​ലി​ബാ​ഗ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട മി​താ​ലി ബാ​ഗ്, ടി​എം​സി പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു വ​നി​താ എം​പി​ക്കും നേ​രെ ബി​ജെ​പി ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.

"സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ബി​ജെ​പി വ​ലി​യ വാ​ചാ​ല​രാ​ണ്, പ​ക്ഷേ ഒ​രു ദ​ളി​ത് സ്ത്രീ​യാ​യ വ​നി​താ എം​പി​യോ​ട് അ​വ​ർ എ​ങ്ങ​നെ പെ​രു​മാ​റു​ന്നു​വെ​ന്ന് നോ​ക്കൂ. ടി​എം​സി പ്ര​വ​ർ​ത്ത​ക​ർ ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ മ​നോ​ജ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. പ​ക്ഷെ മി​സ്റ്റ​ർ അ​ഗ​ർ​വാ​ൾ, ദ​യ​വാ​യി വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കു​ക.'- മി​താ​ലി​ബാ​ഗ് പ​റ​ഞ്ഞു.

"ടി​എം​സി ഇ​ത് വെ​റു​തെ വി​ടി​ല്ല, ബി​ജെ​പി ഗു​ണ്ട​ക​ൾ ഒ​രു വ​നി​താ നേ​താ​വി​നെ ആ​ക്ര​മി​ച്ച​ത് ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ വോ​ട്ടി​ലൂ​ടെ മ​റു​പ​ടി ന​ൽ​കും'. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​നാ​ൽ ഘോ​ഷ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും എം​പി ന​ട​ത്തി​യ ഫേ​സ്ബു​ക്ക് ലൈ​വും ഞ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പ്ര​തി​ക​രി​ച്ചു. കേ​ന്ദ്ര സേ​ന സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up